27 December Friday

പുതിയ സ്‌കോഡ എസ്യുവിയുടെ ഡിസൈന്‍ ടീസര്‍ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2024

തിരുവനന്തപുരം> സ്‌കോഡയുടെ പുതിയ കോംപാക്ട് എസ്യുവിയുടെ ഡിസൈന്‍ ടീസര്‍ കമ്പനി പുറത്തുവിട്ടു. ആധുനിക, ബോള്‍ഡ്, മസ്കുലാര്‍ ലുക്കിലുള്ള ഡിസൈനാണ് പുറത്ത് വന്നത്. കുഷാഖ്, സ്ലാവിയ പോലുള്ള വലിയ കാറുകള്‍ക്കായി വികസിപ്പിച്ചിട്ടുള്ള എംക്യുബി-എ0-ഇന്‍ പ്ലാറ്റ്‌ഫേമിലാണ് പുതിയ എസ്യുവി എത്തുന്നത്.

ഇന്ത്യയില്‍ കോംപാക്ട് എസ്യുവിയിലൂടെ ആദ്യമായിട്ടാണ് കമ്പനി ഈ ഡിസൈന്‍ അവതരിപ്പിക്കുന്നത്. ഇത് സ്‌കോഡ കാറുകളുടെ ലാളിത്യം, ദൃഡത, നിലവാരം എന്നിവ പ്രതിഫലിക്കുന്നു. ഇന്ത്യയിലെ സബ് 4-മീറ്റര്‍ എസ്യുവി സെഗ്മെന്റിലാണ് പുതിയ സ്‌കോഡ എസ്യുവിമത്സരിക്കുക. 2024 ഫെബ്രുവരിയിലാണ് സ്‌കോഡ ഈ കാര്‍ പ്രഖ്യാപിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top