19 December Thursday

ലോകത്തിലെ ആദ്യ സിഎൻജി ബൈക്കുമായി ബജാജ് ഓട്ടോ

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024

ഡൽഹി > ലോകത്തിലെ ആദ്യ സിഎൻജി ബൈക്കുമായി ബജാജ് ഓട്ടോ. ഒരു ലക്ഷത്തിൽ താഴെയാണ് സിഎൻജി ബൈക്കിന് വില വരുകയെന്നാണ് നിർമ്മാതാക്കൾ പറയുന്നത്. മോട്ടോര്‍ സൈക്കിളിന് ഫ്രീഡം 125 എന്നാണ് പേരിടാൻ സാധ്യതയെന്നും റിപ്പോർ‌ട്ടുകളുണ്ട്. ബഡ്ജറ്റ് ഫ്രണ്ട്ലിയായ ബൈക്ക് വിപണിയിൽ ചലനമുണ്ടാക്കുമെന്നാണ് ബജാജിന്റെ പ്രതീക്ഷ. 

125 സിസി എന്‍ജിനുമായി വരുന്ന ബൈക്കിന് സിഎന്‍ജി, പെട്രോള്‍ ഇന്ധന ഓപ്ഷനുകള്‍ ഉണ്ടാവും. എളുപ്പത്തില്‍ ഇന്ധന ഓപ്ഷന്‍ മാറ്റാന്‍ കഴിയുന്ന വിധമാണ് ബൈക്ക് നിർമ്മിച്ചിട്ടുള്ളത്. പെട്രോള്‍ ബൈക്കുകളെ അപേക്ഷിച്ച് സിഎന്‍ജി ബൈക്ക് കുറഞ്ഞയളവിലേ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ് എന്നിവ പുറന്തള്ളുകയുള്ളൂ. സിഎന്‍ജി ബൈക്ക് തീർത്തും പരിസ്ഥിതി സൗഹൃദമായിരിക്കുമെന്ന് കമ്പനി ഉറപ്പു നൽകുന്നു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top