23 December Monday

8 ജില്ലയിൽ ചൂട‌് ഇനിയും കൂടും; താപനില 40 ഡിഗ്രി സെൽഷ്യസിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Mar 21, 2019

തിരുവനന്തപുരം > സംസ്ഥാനത്ത‌് എട്ടു ജില്ലകളിൽ വെള്ളിയാഴ‌്ച പകൽ താപനില ശരാശരിയിൽ നിന്നും രണ്ടുമുതൽ മൂന്നുഡിഗ്രി വരെ ഉയരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ‌്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്,  കോഴിക്കോട് ജില്ലകളിലാണ‌് കൂടുതൽ ജാഗ്രത വേണ്ടത‌്.

ഈ ജില്ലകളിൽ സൂര്യാഘാത സാധ്യതയും കൂടുതലാണ‌്. പകൽ  11 മുതൽ മൂന്നുവരെ  നേരിട്ട് സൂര്യപ്രകാശം എൽക്കരുതെന്നും  നിർദ്ദേശത്തിലുണ്ട‌്. കേരളത്തിൽ വേനൽമഴ 38 ശതമാനം കുറഞ്ഞതും ചൂട്‌ ഉയരാൻ കാരണമായി .

അതേസമയം ഭൂഗർഭ ജലനിരപ്പ്‌ മുൻകാലങ്ങളേക്കാൾ താഴ്‌ന്നതും ആശങ്കയുണർത്തുന്നതാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top