22 November Friday

മൂന്നാർ പൂജ്യം ഡിഗ്രിയിൽ; മഞ്ഞണിഞ്ഞ്‌ തോട്ടങ്ങൾ

വെബ് ഡെസ്‌ക്‌Updated: Sunday Jan 12, 2020


മൂന്നാർ
മൂന്നാർ അതിശൈത്യത്തിലേക്ക്‌ കടന്നു. താപനില വിവിധ സ്ഥലങ്ങളിൽ പൂജ്യം ഡിഗ്രിയിലെത്തി. മൂന്നാർ ടൗണിൽ കുറഞ്ഞ താപനില ഒരു ഡിഗ്രി സെൽഷ്യസിലെത്തിയപ്പോൾ ലക്ഷ്മി, എല്ലപ്പെട്ടി, കന്നിമല തുടങ്ങിയ എസ്റ്റേറ്റ് മേഖലകളിൽ താപനില താഴ്‌ന്നു പൂജ്യം ഡിഗ്രി രേഖപ്പെടുത്തി. മൂന്നാറിനെ കൂടാതെ സമീപത്തുള്ള സെവൻമല, സൈലന്റ് വാലി എന്നീ എസ്റ്റേറ്റുകളിലും താപനില ഒരു ഡിഗ്രി സെൽഷ്യസായിരുന്നു. പുൽമേടുകളും മൈതാനങ്ങളും മഞ്ഞുകണങ്ങളാൽ മൂടി.

കഴിഞ്ഞവർഷം ഈ കാലയളവിൽ മഞ്ഞുവീഴ്ച അവസാനിച്ചിരുന്നു. എന്നാൽ, ഇത്തവണ ഡിസംബറിലും പുതുവർഷാരംഭത്തിലും തണുപ്പ് കുറവായാണ് അനുഭവപ്പെട്ടത്. ഫെബ്രുവരി അവസാനം വരെ തണുപ്പ് നീളുമെന്ന കണക്കു കൂട്ടലിലാണ് കാലാവസ്ഥ നിരീക്ഷകർ. തണുപ്പ് കഠിനമായതോടെ റിസോർട്ടുകളിലും കോട്ടേജുകളിലും മുറിയെടുത്ത് താമസിക്കുന്ന വിദേശിയരടക്കമുള്ള വിനോദസഞ്ചാരികൾ പുലർച്ചെ തന്നെ മഞ്ഞുവീഴ്ച കാണാനെത്തുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top