19 December Thursday

നൂറ് കോടി ഫോളോവേഴ്സ്; സോഷ്യൽ മീഡിയയിലും റൊണാൾഡോ മാജിക്

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024

ജിദ്ദ >സോഷ്യൽ മീഡിയയിൽ 100 കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യ വ്യക്തിയെന്ന നേട്ടവുമായി ക്രിസ്റ്റിയാനോ റൊണാൾഡോ. ഫേസ്ബുക്ക്, ഇസ്റ്റ​ഗ്രാം, എക്സ് അടക്കമുള്ള എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലുമായാണ് താരം ഇത്രയധികം ഫോളോവേഴ്സിനെ വാരിക്കൂട്ടിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലാണ് റൊണാൾഡോയെ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്നത്, 63.9 കോടി ആളുകൾ. ഫേസ്ബുക്കിൽ 17 കോടി പേരും എക്സിൽ 11.3 കോടി ആളുകളും റൊണാൾഡോയെ പിന്തുടരുന്നു. ഒരു മാസം മുമ്പ് മാത്രം തുടങ്ങിയ യുട്യൂബ് ചാനലിന്റെ സബസ്ക്രൈബേഴിസിന്റെ എണ്ണം 6.5 കോടിയാണ്.

തന്നെ പിന്തുടരുന്നവരുടെ എണ്ണം 100 കോടിയായ കാര്യം റൊണാൾഡോ തന്നെയാണ് എക്സിൽ അറിയിച്ചത്. ചരിത്രനേട്ടത്തിൽ ആരാധകരോട് അദ്ദേഹം നന്ദി പറയുകയും ചെയ്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top