ടെൽ അവീവ്
ഷീബ എന്ന പൗരാണികവൃക്ഷത്തിന്റെ ആയിരം വർഷം പഴക്കമുള്ള വിത്ത് മുളപ്പിച്ചതായി ശാസ്ത്രജ്ഞർ. ജറുസലേമിലെ ലൂയി ബോറിക് നാച്ചുറൽ മെഡിസിൻ റിസേർച്ച് സെന്ററിലെ ശാസ്ത്രജ്ഞരാണ് ബൈബിളിൽ "സൊറി' എന്ന് പരാമർശിക്കുന്ന വൃക്ഷത്തിന്റെ വിത്ത് മുളപ്പിച്ചതായി കമ്യൂണിക്കേഷൻ ബയോളജി ശാസ്ത്രജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ അവകാശപ്പെട്ടത്.
ഇസ്രയേലിനും വെസ്റ്റ്‌ബാങ്കിനും ഇടയിലുള്ള ജുഡേയൻ മരുഭൂമിയിൽനിന്ന് 1980ൽ കണ്ടെടുത്ത വിത്ത് എഡി 993നും 1202നും ഇടയിൽ രൂപപ്പെട്ടതാണെന്ന് കരുതപ്പെടുന്നു. കോമിഫോറ ജീനസിൽപ്പെട്ട മരം പതിറ്റാണ്ടുകൾ നീണ്ട പരിശ്രമത്തിലൂടെ പത്തടി ഉയരത്തിൽ വളർത്തിയെടുക്കാനായി. ഷീബ വൃക്ഷത്തിൽനിന്ന് അർബുദത്തിനുള്ള മരുന്ന് വികസിപ്പിക്കുവാൻ കഴിയുമെന്ന് വിദഗ്ധർ കരുതുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..