കാഠ്മണ്ഡു > നേപ്പാളിൽ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ നിരവധി മരണം. 24 മണിക്കൂറിനിടെ 112 പേർ മരിച്ചതായാണ് റിപ്പോർട്ട്. 68 പേരെ കാണാതായി. നൂറോളം പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച മുതലാണ് മഴ ആരംഭിച്ചത്. നേപ്പാളിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്.
മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ റോഡുകളടക്കം തകർന്നു. 54 വർഷത്തിനിടെ നേപ്പാളിൽ പെയ്യുന്ന വലിയ മഴയാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. മിക്ക നദികളും കരകവിഞ്ഞൊഴുകുകയാണ്. നദിക്കരയിലുള്ള നിരവധി വീടുകൾ തകർന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..