15 October Tuesday

13 കുട്ടികൾ; അമ്മമാരെ ആദരിച്ച് ദക്ഷിണ കൊറിയ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2024

സിയോൾ > 13 കുട്ടികൾക്ക് ജന്മം നൽകിയ രണ്ട് അമ്മമാർക്ക് സിവിലിയൽ മെഡൽ നൽകി ദക്ഷിണ കൊറിയ. രാജ്യത്ത് ശിശുക്കളുടെ ജനനനിരക്ക് കുത്തനെ കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആദരവ് നൽകാൻ ആരോ​ഗ്യ മന്ത്രാലയം തീരുമാനിച്ചത്.

60കാരിയായ ഇയോം ഗ്യേ, 59കാരിയായ ലീ യോങ് മി എന്നിവരെയാണ് സര്‍ക്കാര്‍ ആദരിച്ചത്. ഇയോമിന് സിയോങ്‌ന്യു മെഡലും ലീ യോങിന് സിവില്‍ മെറിറ്റ് മെഡലുമാണ് സമ്മാനിച്ചത്. 1986-2007 കാലഘട്ടത്തിനിടെ എട്ട് പെണ്‍കുട്ടികളും അഞ്ച് അഞ്ച് ആണ്‍കുട്ടികളുമാണ് ഇയോം ജന്മം നല്‍കിയത്. 23-ാമത്തെ വയസിലായിരുന്നു ലീ യോങിന്റെ ആദ്യ പ്രസവം. 44-ാമത്തെ വയസിലാണ് ലീ യോങ് തന്രെ 13-ാമത്തെ കുട്ടിക്ക് ജന്മം നൽകിയത്.

രാഷ്ട്രീയം, സാമ്പത്തികം, സമൂഹം, വിദ്യാഭ്യാസം അല്ലെങ്കിൽ അക്കാദമിക് മേഖലകളിൽ മികച്ച നേട്ടങ്ങൾ രാജ്യത്തിന് സംഭാവന ചെയ്യുന്നവർക്ക് നൽകുന്ന ആദരവാണ് സിവിലിയൽ മെഡൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top