കമ്പാല> ഉഗാണ്ടയിൽ ഇടിമിന്നലേറ്റ് 14 പേർ മരിച്ചു. 34 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി പൊലീസ്. ഇന്നലെ വൈകുന്നേരം വടക്കൻ ഉഗാണ്ടയിലെ ലാംവോ ജില്ലയിലെ ക്രിസ്ത്യൻ പള്ളിയിലെ പാലബെക്ക് അഭയാർഥി ക്യാമ്പിലാണ് സംഭവം.
കൊല്ലപ്പെട്ടത് എവിടെ നിന്നുള്ള അഭയാർഥികളാണെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ദക്ഷിണ സുഡാനിൽ നിന്നുള്ള അഭയാർഥികളാണ് ക്യാമ്പിൽ കൂടുതലും താമസിക്കുന്നത്. 2011 -ൽ സ്വാതന്ത്ര്യം നേടിയതിന് തൊട്ടുപിന്നാലെയുണ്ടായ സുഡാനിലെ ആഭ്യന്തരയുദ്ധത്തിൽ പലായനം ചെയ്തവരാണ് ഈ അഭയാർഥികളിൽ ഭൂരിഭാഗവും.
കൊല്ലപ്പെട്ടവരിൽ കൂടുതലും പ്രായപൂർത്തിയാകാത്തവരാണ്. കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ ഇത്തരത്തിലുള്ള മാരകമായ ഇടിമിന്നലാക്രമണങ്ങൾ സാധാരണമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..