22 December Sunday

നേപ്പാളിൽ വാഹനാപകടം; 2 ഇന്ത്യക്കാർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

കാഠ്മണ്ഡു> നേപ്പാളിൽ വാഹനാപകടത്തിൽ രണ്ട്‌ ഇന്ത്യക്കാർ മരിച്ചു.  ശംഖുവാസഭ ജില്ലയിൽ ടിപ്പർ പ്പെടുകയായിരുന്നു. സംഭവത്തിൽ നിരവധി പേർക്ക്പരിക്കേറ്റതായി പൊലീസ് അറിയിച്ചു. ബുധനാഴ്ച മകാലു റൂറൽ മുനിസിപ്പാലിറ്റിയിലെ ഫിയക്‌സിന്ദ ദോഭൻ ഏരിയയിലാണ് അപകടം ഉണ്ടായത്‌.

ടിപ്പർ ഡ്രൈവർ ശൈലേന്ദ്ര പ്രതാപ് സിങ് (57), ഇയാളുടെ കൂടെയുണ്ടായിരുന്ന സരുക് മുഹമ്മദ് (29) എന്നിവരാണ് മരിച്ചത്. നേപ്പാളിലെ ഒരു ജലവൈദ്യുത പദ്ധതിയിൽ തൊഴിലാളികളാണ്‌ ഇരുവരും. അപകടത്തിൽ ടിപ്പറും തകർന്നു.

സംഭവത്തിൽ പരിക്കേറ്റ ടിപ്പറിൽ സഞ്ചരിച്ചിരുന്ന മറ്റ് രണ്ട് തൊഴിലാളികളും ഇന്ത്യൻ പൗരന്മാരാണെന്ന് പൊലീസ് പറഞ്ഞു. ഇവർ ശംഖുവാസഭയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top