ധാക്ക/കൊൽക്കത്ത > ഇസ്‌കോൺ എന്നറിയപ്പെടുന്ന അന്താരാഷ്ട്ര കൃഷ്ണ അവബോധ സമിതിയുടെ രണ്ടു സന്യാസിമാർകൂടി ബംഗ്ലാദേശിൽ അറസ്റ്റിലായതായി റിപ്പോർട്ട്. ശ്യാം ദാസ് പ്രഭു, രംഗനാഥ് ദാസ് ബ്രഹ്മചാരി പ്രഭു എന്നിവരെ വെള്ളിയാഴ്‌ച അറസ്റ്റ് ചെയ്‌തതായി ഇസ്‌കോൺ ഭാരവാഹികൾ അറിയിച്ചു.ബംഗ്ലാദേശ് ദേശീയപതാകയെ അപമാനിച്ചെന്നാരോപിച്ച് ചിന്മയ് കൃഷ്ണ ദാസ് എന്ന സന്യാസിയെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റിനെ തുടർന്ന് ഇസ്‌കോൺ അനുകൂലികളും പൊലീസും ഏറ്റുമുട്ടിയതിൽ അസിസ്‌റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ സെയ്‌ഫുൾ ഇസ്ലാം കൊല്ലപ്പെട്ടിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..