22 December Sunday

പാക്കിസ്ഥാനിൽ ചാവേർ ആക്രമണം; 12 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024

ഇസ്ലമാബാദ്‌ > വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ സുരക്ഷാ പോസ്റ്റിൽ ചാവേർ ആക്രമണം. സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനം പൊട്ടിത്തെറിച്ചതിനെ തുടർന്ന് 12 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ബന്നു ജില്ലയിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് ആക്രമണം നടന്നത്. പാകിസ്ഥാൻ താലിബാന്റെ  ഭാഗമായിരുന്ന ഹാഫിസ് ഗുൽ ബഹാദൂർ  ആക്രമണത്തിന്റെ  ഉത്തരവാദിത്തം ഏറ്റെടുത്തതായി  വാർത്താ ഏജൻസി അസോസിയേറ്റഡ് പ്രസ് (എപി) അറിയിച്ചു.

സംഭവത്തെക്കുറിച്ച് സർക്കാർ പ്രതികരിച്ചിട്ടില്ലെങ്കിലും, ആക്രമണത്തിന് ഉത്തരവാദികളായവരെ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് സുരക്ഷാ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതായി എപി റിപ്പോർട്ട് ചെയ്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top