22 December Sunday

തുർക്കിയയിൽ ഭീകരാക്രമണം :
 രണ്ട് ഭീകരരടക്കം ഏഴുപേർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024

photo credit: X


അങ്കാര
തുർക്കിയയുടെ വ്യോമയാനപ്രതിരോധ ​ഗവേഷണ കേന്ദ്രത്തിന് സമീപം ബോംബാക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. അങ്കാരയിൽ നിന്ന്‌ 40 കിലോമീറ്റർ വടക്കുള്ള കഹ്റാമാൻകസാനിലെ എയ്‌റോ സ്പേസ്‌ ഇൻഡസ്ട്രീസിനു (ടിഎഐ) സമീപം വൈകിട്ട്‌ നാലോടെയായിരുന്നു സ്ഫോടനം. സംഭവസ്ഥലത്ത്‌ വെടിവയ്പ്‌ നടന്നതായും ആക്രമികൾ ചിലരെ ബന്ദികളാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.  സ്ഥാപനത്തിലേക്ക്‌ ഇരച്ചുകയറിയ അക്രമികളിലൊരാൾ സ്വയം പൊട്ടിത്തെറിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top