28 December Saturday

ബം​ഗ്ലാദേശിൽ നടക്കുന്ന പ്രതിഷേധത്തിൽ 32 കുട്ടികൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024

ധാക്ക > ബം​ഗ്ലാദേശ് ​സർക്കാർ സിവിൽ സർവീസിൽ പുതിയതായി കൊണ്ടുവന്ന സംവരണത്തിനെതിരെ നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധത്തിൽ 32 കുട്ടികൾ മരിച്ചു. ലോകാരോ​ഗ്യ സംഘടനയുടെ ചിൽഡ്രൻസ് ഏജൻസിയാണ് കുട്ടികളുടെ മരണവിവരപട്ടിക പുറത്തു വിട്ടത്. മരിച്ച കുട്ടികളിൽ അഞ്ചു വയസുപോലും തികയാത്ത കുട്ടികളുണ്ടെന്നാണ് റിപ്പോർട്ടുകൾ.

പ്രതിഷേധത്തിൽ ഇതുവരെ 200ലധികം ആളുകൾക്കാണ് ജീവൻ നഷ്ടമായത്. എന്നാൽ മരണപ്പെട്ടവരിൽ ഭൂരിഭാ​ഗവും പ്രതിഷേധം കണ്ടു നിന്നവരാണെന്നാണ് യുണിസെഫ് വക്താക്കൾ പറയുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top