24 November Sunday
ആക്രമണം നടത്തിയത് അൽ ഖ്വയ്ദ ബന്ധമുള്ള സംഘടന

ബുർക്കിന ഫാസോയിൽ കൂട്ടക്കൊല; 600 പേർ വെടിയേറ്റ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

ഉഗാദുഗൗ > ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിൽ കൂട്ടക്കൊല. അൽ ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരവാദികൾ നടത്തിയ ആക്രമണത്തിൽ 600 പേർ കൊല്ലപ്പെട്ടു. മണിക്കൂറുകൾക്കുള്ളിലാണ് 600 പേരെ ഭീകരവാദികൾ വെടിവച്ചുകൊന്നത്. ആ​ഗസ്ത് 24ന് നടന്ന സംഭവം ഇപ്പോഴാണ് പുറം ലോകമറിയുന്നത്. മരിച്ചവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്.

ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നു. ജമാഅത് നസ്റത് അൽ ഇസ്ലാം വ അൽ മുസ്ലിമിൻ എന്ന സംഘടനയാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ആർമിക്കുവേണ്ടി ട്രഞ്ചുകൾ നിർമിച്ചുകൊണ്ടിരുന്നവരാണ് ആക്രമണത്തിൽ മരിച്ചവരിൽ ഭൂരിഭാ​ഗവും.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top