22 December Sunday

നടൻ ടോണി ടോഡ് അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

ലോസ് ഏഞ്ചൽസ് > ഹോളിവുഡ് നടൻ ടോണി ടോഡ് (69) അന്തരിച്ചു. ലോസ് ഏഞ്ചൽസിലെ വസതിയിൽ ബുധനാഴ്ചയായിരുന്നു അന്ത്യം. 40 വർഷം നീണ്ട കരിയറിൽ 240 ഓളം സിനിമകളിലും ടെലിവിഷൻ പരമ്പകകളിലും അഭിനയിച്ചിട്ടുണ്ട്. കാൻഡിമാനിലെ കില്ലർ കഥാപാത്രത്തിലൂടെയും ദ ഫൈനൽ ഡെസ്റ്റിനേഷനിലൂടെയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

1954ൽ വാഷിങ്ടണിലാണ് ടോണി ടോഡ് ജനിച്ചത്. വിയറ്റ്നാം വാർ ക്ലാസിക് ചിത്രമായ പ്ലാറ്റൂണിലൂടെയാണ് അഭിനയരം​ഗത്തെത്തിയത്. ലീൻ ഓൺ മീ, നൈറ്റ് ഓഫ് ദ ലിവിങ് ഡെഡ്, ദ ക്രോ, ദ റോക്ക്, വിഷ്മാസ്റ്റർ, ഹാച്ചറ്റ്, ദ മാൻ ഫ്രം എർത്ത്, ഹാച്ചറ്റ് 2, ദ ഫ്ലാഷ്, ഫ്രാങ്കെൻസ്റ്റൈൻ, ഹെൽ ഫെസ്റ്റ്, റെക്വീം, ഹെൽബ്ലേസേഴ്സ്, ദ ബങ്കർ എന്നിവ പ്രധാന ചിത്രങ്ങളാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top