പാരിസ്
വിഖ്യാത ഫ്രഞ്ച് നടൻ അലൈൻ ഡെലോൺ (88) അന്തരിച്ചു. സമുറായ്, ബോഴ്‌സലിനോ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതായ അലൈൻ ഡെലോൺ ഡൗച്ചിയിലെ വീട്ടിലാണ് മരിച്ചത്. ലോക സിനിമയിലെ ഏറ്റവും സുന്ദരനായ നടൻ എന്ന പേരിലും ഇദ്ദേഹം അറിയപ്പെട്ടു. 1960കളിൽ ഫ്രഞ്ച് സിനിമയുടെ മുഖമായി മാറി. ലപേഡ്, റൊക്കോ ആൻഡ് ഹിസ് ബ്രദേഴ്‌സ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു.
2019ൽ കാൻ ഫിലിം ഫെസ്‌റ്റിവലിലായിരുന്നു അവസാന പൊതുപരിപാടി. സ്വവർഗ വിവാഹത്തെ എതിർത്ത വലതുപക്ഷ നേതാവായിരുന്ന ജീൻ മേരി ലെപെനിനെ പിന്തുണച്ചതിന്റെ പേരിൽ അലൈൻ ഡെലോണിന് രൂക്ഷമായി വിമർശിക്കപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..