20 December Friday

യുഎസില്‍ ആമസോൺ ജീവനക്കാർ സമരത്തിൽ

വെബ് ഡെസ്‌ക്‌Updated: Friday Dec 20, 2024


അറ്റ്‌ലാന്റ
മെച്ചപ്പെട്ട വേതനവും തൊഴിൽസാഹചര്യങ്ങളും ആവശ്യപ്പെട്ട് അമേരിക്കയിലെ ആമസോൺ തൊഴിലാളികൾ പണിമുടക്കി. ന്യൂയോർക്, അറ്റ്‌ലാന്റ, സാൻ ഫ്രാൻസിസ്‌കോ തുടങ്ങി പ്രധാന നഗരങ്ങളടക്കം രാജ്യത്തെ 10 കേന്ദ്രങ്ങളിലെ പതിനായിരത്തോളം തൊഴിലാളികളാണ്‌ പണിമുടക്കുന്നത്‌. ആമസോണിലെ ആകെ ജീവനക്കാരിൽ ഒരു ശതമാനത്തെ പ്രതിനിധീകരിക്കുന്ന ഇന്റർനാഷണൽ ബ്രദർഹുഡ്‌ ഓഫ്‌ ടീംസ്‌റ്റേഴ്‌സാണ്‌ പണിമുടക്കിന്‌ ആഹ്വാനം ചെയ്തത്.

തൊഴിലാളികളുടെ ആവശ്യത്തോട്‌ ആമസോൺ മുഖംതിരിച്ചതോടെയാണ് തൊഴിലാളികൾ പണിമുടക്കിലേക്ക്‌ നീങ്ങിയത്‌. ക്രിസ്മസ് ആഘോഷത്തിനായി നൽകിയ ഓർഡറുകൾ വീട്ടിലെത്താൻ വൈകിയാൽ ഉത്തരവാദിത്വം കമ്പനിക്ക്‌ ആയിരിക്കുമെന്ന്‌ സംഘടന  പ്രസ്താവനയിൽ ജനങ്ങളെ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top