ന്യൂയോർക്ക്
സാങ്കേതിക തകരാറിനെ തുടർന്ന് ക്രിസ്‌മസ് തലേന്നത്തെ തിരക്കിനിടയിൽ എല്ലാ വിമാനത്തിന്റെയും സർവീസ് നിർത്തിവച്ച് അമേരിക്കൻ എയർലൈൻസ്. ഈസ്‌റ്റേൺ സമയം ചൊവ്വ രാവിലെ ഏഴിനാണ് (ഇന്ത്യൻ സമയം വൈകിട്ട് 5.30) സംവിധാനത്തെ മുഴുവൻ ബാധിക്കുന്ന സാങ്കേതിക തകരാർ ഉണ്ടായതായി കമ്പനി ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്‌ട്രേഷനെ അറിയിച്ചത്. തുടർന്ന് കമ്പനിയുടെ എല്ലാ വിമാനങ്ങളും നിലത്തിറക്കാൻ എഫ്‌എഎ നിർദേശം നൽകി. ആയിരക്കണക്കിന് ആളുകൾ വിമാനത്താവളങ്ങളിൽ കുടുങ്ങി. തകരാര്‍ പരിഹരിച്ച സർവീസുകൾ പുനരാരംഭിച്ചെങ്കിലും എന്ത് തകരാറാണുണ്ടായതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..