22 December Sunday

വർണവിവേചന വിരുദ്ധ പ്രവർത്തകൻ ബെൻ ടുറോക്‌ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Dec 9, 2019

ജോഹനാസ്‌ബർഗ്‌ >  ദക്ഷിണാഫ്രിക്കൻ വർണവിവേചന വിരുദ്ധ പ്രവർത്തകനും സാമ്പത്തികശാസ്‌ത്ര അധ്യാപകനുമായ ബെൻ ടുറോക്‌ (92) അന്തരിച്ചു. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു മരണം. ആഫ്രിക്കൻ ദേശീയ കോൺഗ്രസ്‌ (എഎൻസി) പ്രവർത്തകനും പാർലമെന്റ്‌ മുൻ അംഗവുമായിരുന്നു.

കഴിഞ്ഞ കുറച്ച്‌ ദിവസമായി രോഗബാധിതനായി കേപ്‌ ടൗൺ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വർണവിവേചന വിരുദ്ധ പ്രവർത്തനങ്ങൾക്കിടെ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്‌. ദക്ഷിണാഫ്രിക്കൻ ജനതയുടെ സ്വാതന്ത്ര്യത്തിനായി നിശ്ചയദാർഢ്യത്തോടെ ശബ്ദം ഉയർത്തിയ വ്യക്തിയായിരുന്നു ബെൻ എന്ന്‌ ഭരണകക്ഷിയായ എഎൻസി പ്രസ്താവനയിൽ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top