21 November Thursday

മഹ്‌സ അമിനി ചരമവാർഷികം നാളെ ; ഇറാനിൽ ഹിജാബ്‌ ഉപേക്ഷിച്ച്‌ കൂടുതൽ സ്ത്രീകൾ

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2024


തെഹ്‌റാൻ
മഹ്‌സ അമിനിയുടെ മരണത്തിന്‌ രണ്ടുവർഷം തികയുമ്പോൾ ഇറാനിൽ കൂടുതൽ സ്ത്രീകൾ ഹിജാബ്‌ ഉപേക്ഷിക്കുന്നതായി റിപ്പോർട്ട്‌. ഹിജാബ്‌ ധരിക്കുന്നത്‌ സ്ത്രീകളുടെ തീരുമാനമാണെന്നും സ്ത്രീകളെ മതകാര്യ പൊലീസ്‌ വേട്ടയാടുന്നത്‌ അവസാനിപ്പിക്കുമെന്നും പുതിയ പ്രസിഡന്റ്‌ മസൂദ്‌ പെസഷ്ക്യൻ പ്രചാരണവേളയിൽ പ്രഖ്യാപിച്ചിരുന്നു. വാഗ്‌ദാനം നിറവേറ്റേണ്ട സമയമായെന്നും ശിരോവസ്ത്രം ഉപേക്ഷിച്ച സ്ത്രീകൾ പ്രസിഡന്റിനെ ഓർമിപ്പിക്കുന്നു. എന്നാൽ, പരമോന്നത നേതാവായ അയത്തൊള്ള അലി ഖമനേയി തീവ്ര മതനിലപാടുകളെ പിന്തുണയ്ക്കുന്നയാളാണ്‌.

ഹിജാബ്‌ ശരിയായി ധരിച്ചില്ലെന്ന്‌ ആരോപിച്ച്‌ മതകാര്യ പൊലീസ്‌ കസ്‌റ്റഡിയിലെടുത്ത കുർദിഷ്‌ വംശജ മഹ്‌സ അമിനി 2022 സെപ്തംബർ 16നാണ്‌ മരിച്ചത്‌. തുടർന്നുണ്ടായ പ്രക്ഷോഭം രാജ്യത്തെ പിടിച്ചുകുലുക്കി. പൊലീസ്‌ വേട്ടയാടലിൽ അഞ്ഞൂറിൽപ്പരം പേർ കൊല്ലപ്പെട്ടു. 22,000 പേർ അറസ്‌റ്റിലായി. തടവിലായ ചിലരെ പിന്നീട്‌ വധിക്കുകയും ചെയ്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top