22 December Sunday

ശ്രീലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ദിസനായകെ മുന്നിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

കൊളംബോ > ശ്രീലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നാഷണൽ പീപ്പിൾസ് പവർ (എൻപിപി) നേതാവ് അനുര കുമാര ദിസനായകെ മുന്നിൽ. ഇതുവരെ 57 % വോട്ടാണ് മാർക്സിസ്റ്റ്  പാർട്ടിയായ  ജനതാ വിമുക്‌തി പെരമുന നേതാവ് നേടിയിരിക്കുന്നത്. നിലവിലെ ഇടക്കാല പ്രസിഡന്റ് റനിൽ വിക്രമസിംഗെ മൂന്നാം സ്ഥാനത്താണ്.

വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. 22 ഇലക്‌ട്രൽ ജില്ലകളിലെ 13,400 പോളിങ് സ്‌റ്റേഷനുകളിലായി ശനിയാഴ്ചയാണ്  പ്രസിഡന്റ് തെരഞ്ഞെടുപ്പിനായുള്ള പോളിങ് നടന്നത്. 17 ദശലക്ഷം വോട്ടർമാരാണുള്ളത്. 75% പോളിംഗ് രേഖപ്പെടുത്തി. 2022ൽ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികപ്രതിസന്ധി നേരിട്ടശേഷം രാജ്യത്ത്‌ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്‌.

അധികാരത്തുടർച്ചയ്‌ക്കായ്‌ സ്വതന്ത്രനായി മത്സരിക്കുന്ന റനിൽ വിക്രമസിംഗെയും ഇടതുപാർടിയായ ജെവിപിയുടെ അനുര കുമാര ദിസനായകെയും പ്രതിപക്ഷനേതാവായ സജിത്‌ പ്രേമദാസയും മുൻപ്രസിഡന്റ്‌ മഹീന്ദ രജപക്സെയുടെ മകൻ നമൽ രജപക്സെയുമാണ്‌ മത്സരരംഗത്തെ പ്രമുഖർ.  പതിറ്റാണ്ടുകൾക്ക്‌ ശേഷമാണ്‌ ശ്രീലങ്കൻ തെരഞ്ഞെടുപ്പ് ഇത്രയും ശക്തമായ ചതുഷ്കോണമത്സരത്തെ അഭിമുഖീകരിക്കുന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top