22 November Friday

ബംഗ്ലാദേശ്‌ പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റ്‌ ഹാക്ക്‌ ചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024

ധാക്ക > ബംഗ്ലാദേശിൽ ആഴ്ചകളായി തുടരുന്ന പ്രക്ഷോഭത്തിനിടെ, സർക്കാരിന്റെ പ്രധാന വെബ്‌സൈറ്റുകൾ ഹാക്ക്‌ ചെയ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും സെൻട്രൽ ബാങ്കിന്റെയും പൊലീസിന്റെയും ഔദ്യോഗിക വെബ്‌സൈറ്റുകളാണ്‌ ‘ദി റെസിസ്റ്റൻസ്‌’ (THE R3SISTANC3) എന്നറിയപ്പെടുന്ന സംഘം ഹാക്ക്‌ ചെയ്തതത്‌. ‘ഓപ്പറേഷൻ ഹണ്ട്‌ ഡൗൺ, സ്‌റ്റോപ്പ്‌ കില്ലിങ്‌ സ്റ്റുഡന്റ്‌സ്‌’ എന്ന സന്ദേശമാണ്‌ സൈറ്റുകളിൽ പോയാൽ കാണുന്നത്‌. ചുവന്ന അക്ഷരത്തിൽ ‘ഇനി പ്രതിഷേധമല്ല, യുദ്ധം’ എന്ന മുന്നറിയിപ്പും കാണാം. സമാധാനപരമായ വിദ്യാർഥി പ്രക്ഷോഭത്തെ അടിച്ചമർത്തുന്ന സർക്കാരിനെതിരെ മറ്റ്‌ ഹാക്കർമാരും മാധ്യമപ്രവർത്തകരും ആക്ടിവിസ്‌റ്റുകളും അണിനിരക്കണമെന്നും അഭ്യർഥനയിൽ പറയുന്നു.

സർക്കാർ ജോലിയിൽ വിമോചന സൈനികരുടെ പിൻഗാമികൾക്കുള്ള 30 ശതമാനം സംവരണം എടുത്തുകളയണമെന്ന്‌ ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിൽ 174 വിദ്യാർഥികൾ കൊല്ലപ്പെട്ടിരുന്നു. സംവരണം സുപ്രീം കോടതി അഞ്ചുശതമാനമായി കുറച്ചതോടെ പ്രതിഷേധത്തിൽ അയവുണ്ടായിട്ടുണ്ട്‌. എന്നാൽ, അറസ്‌റ്റിലായവരെ മോചിപ്പിക്കണമെന്നാണ്‌ വിദ്യാർഥികളുടെ ആവശ്യം. 2500ലേറെപ്പേരാണ്‌ വിദ്യാർഥി പ്രക്ഷോഭവവുമായി ബന്ധപ്പെട്ട്‌ ഇതുവരെ അറസ്‌റ്റിലായിരിക്കുന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top