മോസ്കോ > ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ച ഛിന്നഗ്രഹം പൊട്ടിത്തെറിച്ചു. ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി 09.45ഓടെയാണ് സംഭവം. റഷ്യയിലെ യാകൂതിയയിലാണ് ഛിന്നഗ്രഹം പതിച്ചത്. തീഗോളമായി മാറി പൊട്ടിത്തെറിക്കുകയായിരുന്നു. 70 സെന്റിമീറ്റർ വ്യാസമുള്ള ഗ്രഹമാണ് പൊട്ടിത്തെറിച്ചത്.
ജനവാസ മേഖലയിൽ നിന്ന് മാറിയുള്ള പ്രദേശത്താണ് ഛിന്നഗ്രഹം പൊട്ടിത്തെറിച്ച് ചെറിയ കല്ലുകളായി പതിച്ചത്. പരിക്കുകളോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..