22 December Sunday

ലബനനിൽ ഇസ്രയേൽ വ്യോമാക്രമണം; 40 പേർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024

ബെയ്റൂട്ട് > കിഴക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 40 പേർ മരിച്ചു. അമ്പതോളം പേർക്ക് പരിക്കേറ്റു.
കിഴക്കൻ ലബനനിലെ ബാല്‍ബെക്ക് നഗരത്തിലാണ് ആക്രമണം നടന്നത്. പ്രദേശത്ത് ഇപ്പോഴും ആക്രമണം തുടരുകയാണ്. ഇന്ന് പുലർച്ചെ മുതലാണ് ആക്രമണങ്ങൾ ആരംഭിച്ചത്. ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി ലബനൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ബെയ്റൂട്ട് രാജ്യാന്തര വിമാനത്താവളത്തിനടുത്തും ഇസ്രയേല്‍ ആക്രമണം നടന്നു.  

ഇതുവരെ ലബനനിൽ 3,000ത്തിൽ അധികം പേരാണ് കൊല്ലപ്പെട്ടത്. തെക്കൻ ലബനനിലെ 37 ഗ്രാമങ്ങൾ നാമാവശേഷമായി. 40,000ത്തിൽ അധികം വീടുകൾ തകർന്നു. അപകട മേഖലകളിൽ നിന്ന്‌ 12 ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top