24 December Tuesday

രാജ്യാന്തര വിദ്യാർഥികളുടെ എണ്ണം പരിമിതപ്പെടുത്താനൊരുങ്ങി ഓസ്‌ട്രേലിയയും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024

ചിത്രം: വിക്കിമീഡിയ കോമൺസ്

കാൻബറ > കാനഡക്ക് പിന്നാലെ രാജ്യാന്തര വിദ്യാർഥികളുടെ എണ്ണം പരിമിതപ്പെടുത്താനൊരുങ്ങി ഓസ്‌ട്രേലിയ. വരുന്ന വർഷം മറ്റു രാജ്യങ്ങളിൽ നിന്നുള്ള 2.7 ലക്ഷം വിദ്യാർഥികൾക്ക് മാത്രമെ വിസ അനുവദിക്കു എന്ന് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. കുടിയേറ്റം കുറക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാ​ഗമായാണ് തീരുമാനം.

വരുന്ന ഫെബ്രുവരി ബാച്ചിൽ ഉന്നതവിദ്യാഭ്യാസത്തിനായി ഓസ്ട്രേലിയയിലേക്ക് പോകാൻ തയ്യാറെടുക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളെ നീക്കം ബാധിക്കും. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, രാജ്യത്ത് നിന്നുള്ള 1.22 ലക്ഷം വിദ്യാർഥികൾ ഓസ്‌ട്രേലിയയിൽ പഠിക്കുന്നുണ്ട്. കാനഡ, യുഎസ്, യുകെ എന്നിവയ്ക്ക് ശേഷം ഏറ്റവുമധികം ഇന്ത്യൻ വിദ്യാർഥികൾ പഠിക്കുന്നതും പോകാനാ​ഗ്രഹിക്കുന്നതുമായ വിദേശരാജ്യം ഓസ്‌ട്രേലിയ ആണ്. പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഇതിൽ‌ കൂടുതലും.

കഴിഞ്ഞ കുറച്ച് വർഷ​ങ്ങളായി രാജ്യത്തെത്തുന്ന വിദ്യാർഥികളുടെ എണ്ണം ഓസ്ട്രേലിയ കുറച്ചുകൊണ്ടു വരികയാണ്. 2022 ജൂണിൽ 5.10 ലക്ഷം വിദേശ വിദ്യാർഥികൾക്കായിരുന്നു  പ്രവേശനം അനുവദിച്ചത്. 2023 ൽ ഇത് 3.75 ലക്ഷമായി കുറഞ്ഞു. 2025 ൽ അനുവദിക്കുന്ന 2.7 ലക്ഷം വിസകൾ യൂണിവേഴ്സിറ്റികൾക്ക് രാജ്യങ്ങളും സംസ്ഥാനങ്ങളും തിരിച്ച് നൽകാമെന്ന് ഓസ്‌ട്രേലിയയിലെ മൈഗ്രേഷൻ ഏജൻ്റ്സ് രജിസ്ട്രേഷൻ അതോറിറ്റി അംഗം സുനിൽ ജഗ്ഗി പറഞ്ഞു. കുടിയേറ്റം കുറക്കുന്നതിനായി വിദേശ വിദ്യാർഥികൾക്കുള്ള വിസ ഫീസും  വർദ്ധിപ്പിച്ചിട്ടുണ്ട്. രാജ്യത്തുടനീളം വീട്ടുവാടക കുത്തനെ ഉയർത്തിയതും ഇതിന്റെ ഭാ​ഗമായിട്ടാണ്.

ജനസംഖ്യാ വർദ്ധനവും തൊഴിലില്ലായ്മയും കാരണം കാനഡയും മറ്റു രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെയും താല്ക്കാലിക തൊഴിലാളികളുടെയും എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്കാരെ വലിയ തോതിൽ ബാധിക്കുന്ന നയം സെപ്തംബർ 26 മുതൽ നിലവിൽ വരുമെന്നാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൽ ട്രൂഡോ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top