വിയന്ന
ഓസ്‌ട്രിയൻ തെരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷമായ ഫ്രീഡം പാർടി മുന്നില്‍. 29.2 ശതമാനം വോട്ടുനേടിയാണ് ജയം. യാഥാസ്ഥിതിക പീപ്പിൾസ് പാർടി 26.5 ശതമാനം വോട്ടും മധ്യഇടതുപക്ഷ സോഷ്യൽ ഡെമോക്രാറ്റുകള്‍ 21 ശതമാനം വോട്ടും നേടി. രണ്ടാം ലോകയുദ്ധത്തിനുശേഷം ആദ്യമായാണ് ഓസ്ട്രിയയിൽ തീവ്രവലതുപക്ഷത്തിന് ജയിക്കനാകുന്നത്.
പാർലമെന്റിൽ ആർക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ കൂട്ടുകക്ഷി രൂപീകരിക്കുവാൻ ഫ്രീഡം പാർടി നേതാവ് ഹെർബർട്ട് കിക്ക്‌ൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കുടിയേറ്റ വിരുദ്ധതയും റഷ്യൻ പക്ഷപാതിത്വവും പുലർത്തുന്ന ഫ്രീഡം പാർടിയോട് സഹകരിച്ച് സർക്കാരുണ്ടാക്കാന്‍ തയാറല്ലെന്നാണ് മറ്റു കക്ഷികളുടെ നിലപാട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..