ടെഹ്‌റാൻ
ഇസ്രയേലിന്റെ പൈശാചിക ആക്രമണത്തെ ചെറുതാക്കിയോ പെരുപ്പിച്ചോ കാണരുതെന്ന് ഇറാനിലെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി. ഇസ്രേയേലിന്റെ തെറ്റായ കണക്കുകൂട്ടലുകളെ തിരുത്തണം. ഇറാന്റെയും ഇവിടുത്തെ യുവജനങ്ങളുടെയും കരുത്തും ഇച്ഛാശക്തിയും അവരെ ബോധ്യപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും ഖമനേയി ആഹ്വാനംചെയ്‌തു.
രണ്ട് ദിവസം മുൻപ് ഇറാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം. ഇസ്രയേലിന് ഏറ്റവും മികച്ച മറുപടി നൽകാനുള്ള ശ്രമത്തിലാണ് അധികൃതരെന്നും ടെഹ്‌റാനിൽ നടത്തിയ ഇസ്രയേൽ വിരുദ്ധറാലിയെ അഭിസംബോധന ചെയ്‌ത് ഖമനേയി വ്യക്തമാക്കി
ഇറാന്റെ ബാലിസ്‌റ്റിക് മിസൈൽ ഫാക്‌ടറിക്ക് നാശനഷ്‌ടം
ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ ബാലിസ്‌റ്റിക് മിസൈൽ ഫാക്‌ടറിക്ക് വൻ കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട്. ഇറാന്റെ ആയുധ വ്യവസായത്തിലെ "നട്ടെല്ല്' എന്നു വിശേഷിപ്പിക്കന്ന ഖോജിറിലെ മിസൈൽ നിർമാണ ഫാക്‌ടറിക്കാണ് നാശനഷ്‌ടമുണ്ടായത്. ബാലിസ്റ്റിക് മിസൈലുകള്‍ക്ക് ഖര ഇന്ധനം നിറയ്‌ക്കാന്‍ ഉപയോഗിക്കുന്ന സംവിധാനത്തിന് കാര്യമായ തകരാറ് സംഭവിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഇറാൻ തലസ്ഥാനമായ ടെഹ്‌റാന് സമീപമുള്ള പാർച്ചിൻ സൈനിക സമുച്ചയത്തിനുനേരെയാണ് ഇസ്രയേൽ വ്യോമാക്രമണമുണ്ടായത്. ആവണവായുധങ്ങളടക്കമുള്ളവയുടെ നിർമാണശാലകൂടിയാണിത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..