വാഷിങ്ടണ്‍ ഡിസി> അമേരിക്കയിൽ രണ്ട് ബാലറ്റ് ബോക്‌സുകൾക്ക് തീപിടിച്ചു. അമേരിക്കൻ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച ബാലറ്റ് ബോക്‌സുകളാണ് കത്തിയത്. വാഷിംഗ്ടണിലെയും ഒറിഗണിലെയും ബാലറ്റ് ഡ്രോപ്പ് ബോക്‌സുകളാണ് തീ പിടിത്തത്തിൽ നശിച്ചത്. പുലർച്ചെ 3:30 ഓടെയാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ നൂറുകണക്കിന് ബാലറ്റുകളാണ് നശിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് സംശയാസ്‌പദമായ രീതിയിൽ വാഹനം കണ്ടതായി പൊലീസ് പറഞ്ഞു.
കത്തിയ ബാലറ്റ് ഡ്രോപ്പ് ബോക്സുകളിൽ ബാലറ്റ് നിക്ഷേപിച്ചവർ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്നും വീണ്ടും വോട്ട് രേഖപ്പെടുത്തണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..