22 November Friday

പ്രതിഷേധം ശക്തമായി: ബം​ഗ്ലാദേശ് ചീഫ് ജസ്റ്റിസ് രാജി വച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024

ധാക്ക > വിദ്യാർഥി പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ബം​ഗ്ലാദേശ് ചീഫ് ജസ്റ്റിസ് രാജി വച്ചു. ചീഫ് ജസ്റ്റിസ് ഉബൈദുൽ ഹസനാണ് പ്രതിഷേധം ശക്തമായതിനെത്തുടർന്ന് രാജിക്ക് സന്നദ്ധത അറിയിച്ചത്. വൈകിട്ട് പ്രസിഡന്റ് മൊഹമ്മദ് ഷഹാബുദ്ദീനെ സന്ദർശിച്ച ശേഷം രാജി നൽകുമെന്നാണ് ബം​ഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  ബംഗ്ലദേശ് സെൻട്രൽ ബാങ്ക് ഗവർണർ അബ്ദുർ റൗഫ് തലൂക്ദറും രാജിവച്ചിട്ടുണ്ട്.

പ്രതിഷേധക്കാർ സുപ്രീംകോടതി വളയുകയും രാജിവെച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. വിദ്യാർത്ഥികളും അഭിഭാഷകരും ഉൾപ്പെടെ നൂറുകണക്കിന് പ്രതിഷേധക്കാർ സുപ്രീംകോടതിയിലേക്ക് മാർച്ച് ചെയ്തിരുന്നു. മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ വിശ്വസ്തനായിരുന്നു ഉബൈദുൽ ഹസൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top