ധാക്ക > മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ആഡംബര വസതി മ്യൂസിയമാക്കാനൊരുങ്ങി ബംഗ്ലാദേശ് സർക്കാർ. ഹസീനയെ പുറത്താക്കാനായി നടന്ന വിപ്ലവത്തിന്റെ മ്യൂസിയമായി വസതിയെ മാറ്റാനാണ് ഒരുങ്ങുന്നതെന്ന് ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസ് പറഞ്ഞു. ഷെയ്ഖ് ഹസീനയുടെ സ്വേച്ഛാധിപത്യ ഭരണത്തിന്റെയും ഹസീനയ്ക്കെതിരെ നടന്ന വിപ്ലവത്തിന്റെയും വിവരങ്ങളും സ്മരണകളും അടങ്ങുന്നതാകും വിപ്ലവ മ്യൂസിയമെന്നും യൂനുസ് പറഞ്ഞു.
ഡിസംബറോടെ മ്യൂസിയം നിർമാണം ആരംഭിക്കുമെന്ന് മുഹമ്മദ് യൂനുസിന്റെ ഓഫീസ് അറിയിച്ചു. ആഗസ്ത് അഞ്ചിനാണ് ദിവസങ്ങൾ നീണ്ടുനിന്ന സമരത്തിനുശേഷം ഷെയ്ഖ് ഹസീന സ്ഥാനമൊഴിഞ്ഞ് പലായനം ചെയ്തത്. തുടർന്ന് ഹസീനയുടെ വസതി പ്രക്ഷോഭകർ കയ്യേറിയിരുന്നു. ശൈഖ് ഹസീനയുടെ ഭരണകാലത്ത് പ്രവർത്തിച്ചിരുന്ന ‘ഹൗസ് ഓഫ് മിറേഴ്സ്’ എന്ന കുപ്രസിദ്ധമായ തടവറയുടെ ഒരു മാതൃകയും മ്യൂസിയത്തിൽ ഉൾപ്പെടുത്തും. പ്രക്ഷോഭ കാലത്ത് 700ഓളം ആളുകൾ കൊല്ലപ്പെട്ടിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..