29 November Friday

ഇസ്‌കോൺ നിരോധിക്കണമെന്ന ആവശ്യം നിഷേധിച്ച്‌ ബംഗ്ലാദേശ്‌ ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Friday Nov 29, 2024

ബംഗ്ലാദേശ്‌ ഹൈക്കോടതി


ധാക്ക
ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ്‌ (ഇസ്‌കോൺ) നിരോധിക്കണമെന്ന ആവശ്യം നിരാകരിച്ച്‌ ബംഗ്ലാദേശ്‌ ഹൈക്കോടതി. ഇസ്‌കോൺ മുൻ നേതാവ്‌ ചിന്മയ്‌ കൃഷ്ണ ദാസിന്റെ അറസ്‌റ്റിനെ തുടർന്ന്‌ രാജ്യത്ത്‌ വർഗീയസംഘർഷങ്ങൾ രൂക്ഷമായിരുന്നു.

ഇസ്‌കോൺ അനുകൂലികളും പൊലീസും ഏറ്റുമുട്ടിയതിൽ അസിസ്‌റ്റന്റ്‌ പബ്ലിക്‌ പ്രോസിക്യൂട്ടർ സെയ്‌ഫുൾ ഇസ്ലാം കൊല്ലപ്പെട്ടിരുന്നു. തുടർന്ന്‌ സംഘടനയ്ക്ക്‌ സുപ്രീംകോടതി സ്വമേധയാ നിരോധനം ഏർപ്പെടുത്തണമന്ന്‌ ആവശ്യപ്പെട്ട്‌ അഭിഭാഷകർ നൽകിയ ഹർജിയാണ്‌ കോടതി പരിഗണിച്ചത്‌.വർഗീയ സംഘർഷങ്ങൾ ഒഴിവാക്കാൻ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് കോടതി സർക്കാരിനോട്‌ നിർദേശിച്ചു. ഇസ്‌കോൺ മതസംഘർഷങ്ങൾ സൃഷ്ടിക്കുംവിധം പ്രവർത്തിക്കുന്നെന്നായിരുന്നു ഹർജിക്കാരുടെ ആരോപണം.

അപലപിച്ച്‌ ഹസീന
ധാക്കയിൽ  ചിന്മയ്‌ കൃഷ്ണ ദാസിനെ അറസ്‌റ്റ്‌ ചെയ്തതിനെ പുറത്താക്കപ്പെട്ട ബംഗ്ലാദേശ്‌ പ്രധാനമന്ത്രി ഷെയ്‌ഖ്‌ ഹസീന അപലപിച്ചു. അദ്ദേഹത്തെ എത്രയും വേഗം വിട്ടയക്കണമെന്നും അവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ‘ചിറ്റഗോങ്ങിൽ ക്ഷേത്രം കത്തിച്ചു. നേരത്തേ മോസ്കുകളും ക്രിസ്ത്യൻ പള്ളികളും മഠങ്ങളും അഹമ്മദീയ വിഭാഗക്കാരുടെ വീടുകളും തകർക്കപ്പെട്ടു. രാജ്യത്ത്‌ മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കണം’–- അവാമി ലീഗിന്റെ സമൂഹമാധ്യമ പേജിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ അവർ ആവശ്യപ്പെട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top