22 December Sunday

ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമം: രാജി ഭീഷണിയുമായി യൂനുസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

ധാക്ക
പ്രക്ഷോഭത്തെ  തുടർന്ന്‌ രാജ്യമെമ്പാടും നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത്‌ ബംഗ്ലാദേശ്‌ താൽക്കാലിക സർക്കാരിന്റെ മേധാവി  മൊഹമ്മദ്‌ യൂനുസ്‌.  അക്രമങ്ങളവസാനിപ്പിക്കുവാൻ വിദ്യാർഥി നേതാക്കളോട്‌ യൂനുസ്‌ ആവശ്യപ്പെടുന്ന വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്‌. 

"രാജ്യത്തെ നയിക്കുവാൻ നിങ്ങളെന്നെ വിശ്വസിച്ച്‌ ഏൽപ്പിച്ചു. എന്നാൽ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ എന്റെ ശ്രമങ്ങളെല്ലാം വൃഥാവിലാവും, ആക്രമം തുടരുകയാണെങ്കിൽ സ്ഥാനത്തു തുടരുന്നതിൽ അർഥമില്ല' യൂനുസ്‌ പറഞ്ഞു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top