25 November Monday

അദാനി പദ്ധതി
പുനഃപരിശോധിക്കാൻ ബംഗ്ലാദേശും

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024

ധാക്ക> അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഊർജ പദ്ധതികൾ പുനഃപരിശോധിക്കാൻ ബംഗ്ലാദേശും. പദ്ധതികൾ ലഭിക്കാൻ കോഴ കൊടുത്ത വിഷയം പുറത്തുവന്നതിന്‌ പിന്നാലെ, കെനിയ അദാനി ഗ്രൂപ്പുമായി ചേർന്ന നടപ്പാക്കാൻ ധാരണയായ രണ്ട്‌ പദ്ധതി റദ്ദാക്കിയിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ ബംഗ്ലാദേശ്‌ ഇടക്കാല സർക്കാരും സമാന നീക്കം നടത്തുന്നത്‌.

അദാനി ഗ്രൂപ്പുമായടക്കം ഷെയ്‌ഖ്‌ ഹസീന സർക്കാർ 2009–- 2024 കാലത്ത്‌ ഒപ്പിട്ട എല്ലാ ഊർജ പദ്ധതിയും അന്വേഷിക്കാൻ പ്രത്യേക ഏജൻസിയെ ചുമതലപ്പെടുത്താനാണ്‌ ഇടക്കാല സർക്കാർ ശുപാർശ ചെയ്‌തിരിക്കുന്നത്‌. അദാനി പവർ ലിമിറ്റഡിന്‌ കീഴിലുള്ള സ്ഥാപനം ഏറ്റെടുത്ത കൽക്കരി വൈദ്യുത നിലയ പദ്ധതിയും ഇതിൽപ്പെടും. അദാനി ഗൊദ്ദ നിലയത്തിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ബംഗ്ലാദേശിന്‌ നൽകുകയായിരുന്നു ലക്ഷ്യം.
ഊർജ മേഖലയിലെ സഹകരണം ഇന്ത്യ–- ബംഗ്ലാദേശ്‌ ബന്ധത്തിന്റെ അടിസ്ഥാനശിലയാണെന്ന്‌ കേന്ദ്ര വിദേശ മന്ത്രാലയം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top