21 December Saturday

ഒബാമയുടെ പ്രിയ ചിത്രമായി "ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; 2024ലെ പ്രിയ ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാമത്

വെബ് ഡെസ്‌ക്‌Updated: Saturday Dec 21, 2024

വാഷിങ്ടൺ > മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ പ്രിയ ചിത്രങ്ങളിൽ ഉൾപ്പെട്ട് ഓൾ വീ ഇമാജിൻ ആസ് ലൈറ്റും. കാൻ ഫിലിം ഫെസ്റ്റിവലിലടക്കം പുരസ്കാര നേട്ടം കൊയ്ത ചിത്രം പായൽ കപാഡിയയാണ് സംവിധാനം ചെയ്തത്. 2024ലെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാമതായാണ് ഒബാമ ഓൾ വീ ഇമാജിൻ അസ് ലൈറ്റിനെ ഉൾപ്പെടുത്തിയത്. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ഒബാമ തന്റെ പ്രിയചിത്രങ്ങളുടെ പേര് പങ്കുവച്ചത്.  കോൺക്ലേവ്, ദ പിയാനോ ലെസൺ, ദ പ്രോമിസ്ഡ് ലാൻഡ്, ദ സീഡ് ഓഫ് സേക്രഡ് ഫി​ഗ്, ഡ്യൂൺ പാർട് 2, അനോറ, ദിദി, ഷു​ഗർകേൻ, എ കംപ്ലീറ്റ് അൺനോൺ എന്നിവയാണ് ഒബാമയുടെ ഫേവറേറ്റ് ലിസ്റ്റിലുള്ള മറ്റ് ചിത്രങ്ങൾ.

സിനിമകൾ കൂടാതെ ഈ വർഷത്തെ തന്റെ ഇഷ്ട ഗാനങ്ങളുടേയും പുസ്തകങ്ങളുടേയും ലിസ്റ്റും ഒബാമ പുറത്തുവിട്ടു. പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഇന്തോ- ഫ്രഞ്ച് സംരംഭമാണ്. മലയാളി താരങ്ങളായ കനി കുസൃതി, ദിവ്യ പ്രഭ, ഛായ ക​​​ദം, ഹൃദു ഹാരൂൺ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. കാൻ ഫിലിം ഫെസ്റ്റിവലിൽ ചിത്രം ഗ്രാൻഡ് പ്രിക്‌സ് അവാർഡ് സ്വന്തമാക്കിയിരുന്നു. ആദ്യമായാണ് ഒരു ഇന്ത്യൻ സിനിമയ്ക്ക് ഈ അവാർഡ് ലഭിക്കുന്നത്. രണ്ട് ​ഗോൾഡൻ ​ഗ്ലോബ് പുരസ്കാരത്തിനുള്ള നോമിനേഷനും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top