ന്യൂയോർക്ക്
ചൊവ്വാഴ്‌ച നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ബാലറ്റ് പേപ്പറിൽ ബംഗാളി ഭാഷയും. ന്യൂയോർക്കിലെ ബാലറ്റ് പേപ്പറിൽ ഇംഗ്ലീഷിന് പുറമെ ഇടംപിടിച്ച നാല് ഭാഷകളിലൊന്ന് ബംഗാളിയാണ്. ഇരുന്നൂറിലധികം ഭാഷ സംസാരിക്കുന്നവർ ന്യൂയോർക്കിലുണ്ടെന്ന് സിറ്റി പ്ലാനിങ് ഡിപാർട്‌മെന്റ് പറയുന്നു. ഇതിൽ പ്രധാനപ്പെട്ട നാലുഭാഷകളാണ് ബാലറ്റിൽ ഉൾപ്പെടുത്തിയത്.
ഹിന്ദു, മുസ്ലീം കുടിയേറ്റ വോട്ടർമാർ ധാരളമുള്ളതിനാലാണ് ബംഗാളി ബാലറ്റ് പേപ്പറിൽ ഇടംപിടിച്ചത്. ചൈനീസ്, സ്പാനിഷ്, കൊറിയൻ ഭാഷകളിലും ബാലറ്റ് പേപ്പറുണ്ടെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മൈക്കൽ ജെ റയാൻ പറഞ്ഞു.
1965-ലെ വോട്ടിങ് അവകാശ നിയമത്തിലെ വ്യവസ്ഥ പ്രകാരം ദക്ഷിണേഷ്യൻ ന്യൂനപക്ഷങ്ങൾക്ക് ഭാഷാ സഹായം നൽകാൻ ഫെഡറൽ ഗവൺമെന്റ് ഉത്തരവിട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ബംഗാളി-ഭാഷാ ബാലറ്റുകളിൽ ചേർക്കുന്നത്. ബംഗാളി സംസാരിക്കുന്നവരിൽ ഇന്ത്യയ്‌ക്ക് പുറമെ ബംഗ്ലാദേശിൽ നിന്നുള്ളവരും ഉൾപ്പെടുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..