ഇസ്ലാമാബാദ്> പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ബോംബ് സ്‌ഫോടനം. ഒമ്പത് പേർ കൊല്ലപ്പെട്ടു. 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മസ്‌തുങ് ജില്ലയിലെ സിവിൽ ഹോസ്പിറ്റൽ ചൗക്കിലെ ഗേൾസ് ഹൈസ്‌കൂളിന് സമീപം രാവിലെ 8.35നായിരുന്നു സ്‌ഫോടനം. പൊലീസ് മൊബൈൽ വാനിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സ്‌ഫോടനത്തിൽ സ്‌കൂൾ വിദ്യാർത്ഥികളുമായെത്തിയ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന അഞ്ച് കുട്ടികൾ ഉൾപ്പെടെ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്.
സ്‌ഫോടനത്തെ തുടർന്ന് അഞ്ച് സ്‌കൂൾ കുട്ടികളടക്കം ഏഴ് പേർ സംഭവസ്ഥലത്ത് വെച്ച് മരിച്ചതായും പരിക്കേറ്റവരിൽ ഒരാൾ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടതായും മസ്തംഗ് ജില്ലാ പൊലീസ് ഓഫീസർ (ഡിപിഒ) മിയാൻദാദ് ഉംറാനി നേരത്തെ സ്ഥിരീകരിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. സ്‌ഫോടനത്തിന് ഉപയോഗിച്ചത് ഐഇഡി (ഇംപ്രൊവൈസ്ഡ് സ്‌ഫോടകവസ്തു) ആയിരുന്നു വെന്നും സ്‌കൂളിന് സമീപം പാർക്ക് ചെയ്‌തിരുന്ന പൊലീസ് മൊബൈൽ വാനായിരുന്നു ലക്ഷ്യമെന്ന് കാലാട്ട് ഡിവിഷൻ കമ്മീഷണർ നയീം ബസായ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..