ധാക്ക > ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയെ വിട്ടുനൽകണമെന്ന് ഇന്ത്യയോട് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർടി. വിചാരണയ്ക്കായി ഷെയ്‌ഖ് ഹസീനയെ വിട്ടുനൽകണമെന്നാണ് മുഖ്യപ്രതിപക്ഷ പാർടിയായ ബിഎൻപിയുടെ ആവശ്യം. ബിഎൻപി സെക്രട്ടറി ജനറൽ മിർസ ഫക്രുൽ ഇസ്ലാം അലംഗിർ ആണ് മുൻ പ്രധാനമന്ത്രിയെ വിട്ടുനൽകണമെന്ന ആവശ്യം ഉന്നയിച്ചത്. സർക്കാർ വിരുദ്ധ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഈ മാസം ആദ്യമാണ് ഷെയ്‌ഖ് ഹസീന രാജി വച്ചശേഷം ഇന്ത്യയിലേക്ക് പലായനം ചെയ്തത്.
സംവരണവിരുദ്ധ പ്രക്ഷോഭത്തെ അടിച്ചമർത്തുന്നതിനിടെ ഹസീന മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങൾ ചെയ്തെന്ന പരാതിയിൽ 3 കേസുകൾ കൂടി ഷെയ്‌ഖ് ഹസീനയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ട മൂന്ന് വിദ്യാർഥികളുടെ രക്ഷിതാക്കളാണ് ഹസീനയ്ക്കും മറ്റ് 49 പേർക്കുമെതിരെ പരാതി നൽകിയത്. ഇതോടെ, ഹസീനയ്ക്കെതിരെ ട്രൈബ്യൂണലിൽ സമർപ്പിക്കപ്പെട്ട പരാതികളുടെ എണ്ണം ഏഴായി. രാജിവച്ച് നാടുവിട്ടതിനുശേഷം 44 കേസാണ് ഇവർക്കെതിരെ എടുത്തിരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..