23 December Monday

സാമ്പത്തിക പ്രതിസന്ധി; കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ബോയിങ്

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024

വാഷിങ്ടൺ > സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി അമേരിക്കൻ വിമാന നിർമാണക്കമ്പനിയായ ബോയിങ്. 17,000ത്തോളം ജീവനക്കാരെ പിരിച്ചുവിടാനാണ് ഒരുങ്ങുന്നത്. ഇത് കമ്പനിയിലെ ആകെ ജീവനക്കാരുടെ പത്ത് ശതമാനത്തോളം ഉണ്ടാകും. ജീവനക്കാർക്ക് നോട്ടീസ് നൽകിത്തുടങ്ങിയതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു. എക്സിക്യുട്ടീവുകൾ, മാനേജർമാർ അടക്കമുള്ള ജീവനക്കാരെയാണ് ഒഴിവാക്കുക. ജീവനക്കാരുടെ സമരം നടന്നതിനെത്തുടർന്ന് കമ്പനി പ്രതിസന്ധിയിലായെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഈ വർഷം ജനുവരിയിൽ ബോയിങ് വിമാനം ആകാശത്തുവച്ച് തകർന്നതിനെത്തുടർന്ന് കമ്പനി പ്രതിസന്ധി നേരിട്ടിരുന്നു. തുടർന്ന് ബോയിങ്ങിന്റെ സിഇഒയെ മാറ്റി. ശേഷം സെപ്തംബറിൽ കമ്പനിയിലെ ജീവനക്കാർ സമരം ആരംഭിച്ചിരുന്നു. അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ബോയിങ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top