22 December Sunday

നൈജീരിയയിൽ ബൊക്കോ ഹറം ആക്രമണത്തിൽ 100 മരണം

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024


അബുജ
വടക്കുകിഴക്കൻ നൈജീരിയയിലെ യോബിൽ ബൊക്കോ ഹറം ഭീകരർ നടത്തിയ വെടിവയ്പ്പിൽ 100 പേർ കൊല്ലപ്പെട്ടു. യോബിലെ തർമുവ കൗൺസിൽ പ്രദേശത്തേക്ക്‌ ഞായറാഴ്‌ച മോട്ടോർസൈക്കിളിൽ എത്തിയ അമ്പതോളം ഭീകരർ ചന്തയിലും ആരാധനാലയങ്ങളിലും തടിച്ചുകൂടിയവർക്കുനേരെ വെടിയുതിർക്കുകയായിരുന്നു.

ആക്രമികൾ പ്രദേശത്തെ കെട്ടിടങ്ങൾക്ക്‌ തീയിട്ടതായും പൊലീസ്‌ അറിയിച്ചു. നൈജീരിയയിൽ ബൊക്കോ ഹറം നടത്തുന്ന ആക്രമണങ്ങളിൽ 2009 മുതൽ ഇതുവരെ 35,000 പേർ കൊല്ലപ്പെട്ടിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top