23 December Monday

ബ്രിക്സ് ഉച്ചകോടിയിൽ ബ്രസീൽ പ്രസിഡന്റ്‌ പങ്കെടുക്കില്ല

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

ബ്രസീലിയ> പതിനാറാം ബ്രിക്സ് ഉച്ചകോടിയിൽ ബ്രസീൽ പ്രസിഡന്റ്‌ ലുല ഡ സിൽവ പങ്കെടുക്കില്ല. തലയ്ക്ക് പരിക്കേറ്റതിനെത്തുടർന്നുണ്ടായ മസ്തിഷ്‌ക രക്തസ്രാവം മൂലം യാത്രചെയ്യാൻ സാധിക്കാത്തതിനാലാണ്‌  റഷ്യയിലേക്കുള്ള യാത്ര ഒഴിവാക്കിയത്‌.

ലുല വീഡിയോ കോൺഫറൻസ് വഴി ബ്രിക്‌സ് യോഗത്തിൽ പങ്കെടുക്കുമെന്ന് പ്രസിഡൻഷ്യൽ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. ബ്രിക്‌സ് ഉച്ചകോടിയിൽ ബ്രസീലിയൻ പ്രതിനിധി സംഘത്തെ നയിക്കാൻ വിദേശകാര്യ മന്ത്രി മൗറോ വിയേരയെ നിയമിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

"ആഗോളവികസനത്തിനും സുരക്ഷയ്ക്കുമായി ബഹുമുഖത ശക്തിപ്പെടുത്തുക’ എന്നതാണ് ഇത്തവണത്തെ ഉച്ചകോടിയുടെ പ്രമേയം. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്‌സ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top