ടെക്‌സസ്
മുലപ്പാൽദാനത്തിൽ സ്വന്തം ലോകറെക്കോഡ് തിരുത്തി അമേരിക്കക്കാരി. ടെക്‌സാസിൽ താമസിക്കുന്ന അലിസ ഒഗ്ലട്രീയാണ് 2014ൽ താൻ സ്ഥാപിച്ച ഗിന്നസ് റെക്കോഡ് തിരുത്തിയത്. 1,569.79 ലിറ്റർ മുലപ്പാലായിരുന്നു അന്ന് ദാനം ചെയ്‌തത്. ഇതുവരെ 2645.58 ലിറ്റർ മുലപ്പാൽ ദാനം ചെയ്‌താണ് തന്റെതന്നെ റെക്കോഡ് തിരുത്തിയത്. വടക്കൻ ടെക്‌സാസിലെ മദേഴ്‌സ് മിൽക്ക് ബാങ്ക് മുഖേനയാണ് ഇവർ മുലപ്പാൽ ദാനംചെയ്യുന്നത്. ഒരുലിറ്റർ മുലപ്പാൽ 11 കുഞ്ഞുങ്ങൾക്ക് നൽകാം. ഇത്തരത്തിൽ 350,000 നവജാതശിശുക്കൾക്ക് ഇവർ മുലപ്പാൽ നൽകി. 2010ൽ മകൻ കൈൽ ജനിച്ചതുമുതലാണ് അലിസ മുലപ്പാൽദാനം ചെയ്യാൻ തുടങ്ങിയത്. രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും കുഞ്ഞുങ്ങൾ ജനിച്ചപ്പോഴും ഈ സേവനം തുടരുകയാണ് അലിസ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..