ബീജിങ് > ഉത്തര ചൈനയിലെ ഷാങ്‌സി പ്രവിശ്യയിൽ പാലം തകർന്ന് പതിനൊന്ന് പേർ മരിച്ചു. അപകടത്തിൽ മുപ്പതോളം ആളുകളെ കാണാതായി. കനത്ത മഴയെ തുടർന്ന് ഇന്നലെ രാത്രിയാണ് പാലം തകർന്നത്.
ഷാംഗ്ലൂ സിറ്റിയിലെ ഷാഷുയി കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന പാലം വെള്ളിയാഴ്ച വൈകുന്നേരം പെട്ടെന്നുണ്ടായ മഴയും വെള്ളപ്പൊക്കവും കാരണമാണ് തകർന്നതെന്നാണ് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്.
ശനിയാഴ്ച രാവിലെ വരെ പതിനൊന്ന് പേർ മരിച്ചതായാണ് റിപ്പോർട്ട്. അപകടത്തിൽ നിരവധി വാഹനങ്ങൾ പാലത്തിന് താഴെയുള്ള ജിങ്കിയാൻ നദിയിലേക്ക് മറിഞ്ഞതായാണ് വിവരം. കാണാതായവരെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ആഹ്വാനം ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..