20 September Friday

പേജർ സ്ഫോടനം: റിൻസൺ ജോണിന്റെ കമ്പനിക്ക് പങ്കില്ലെന്ന് ബൾഗേറിയൻ അന്വേഷണ ഏജൻസി

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024

സോഫിയ> ലബനനിൽ ഇസ്രയേൽ ചാരസംഘടന നടത്തിയ പേജർ സ്ഫോടനത്തിൽ മലയാളിയായ റിൻസൺ ജോണിന്റെ കമ്പനിക്ക് പങ്കില്ലെന്ന് ബൾഗേറിയൻ അന്വേഷണ ഏജൻസി. റിൻസൺ ജോസിന്റെ നോർട്ട ഗ്ളോബൽ കമ്പനി നിയമവിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലെന്ന് ബൾഗേറിയൻ സ്റ്റേറ്റ് ഏജൻസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ലെബനൻ ആക്രമണത്തിൽ ഉപയോഗിച്ച ഒരു കമ്മ്യൂണിക്കേഷൻ ഉപകരണവും ബൾഗേറിയിൽ നിർമ്മിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്തിട്ടില്ലെന്നും നോർട്ട ഗ്ലോബൽ ബൾഗേറിയയിൽ നിന്ന് തായ്‍വാനിലേക്ക് കയറ്റിറക്കുമതികൾ നടത്തിയതിന്‌ രേഖകളില്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

നോർവേ പൗരത്വമുള്ള റിൻസൺ ജോസിന്റെ നോർട്ട ഗ്ളോബൽ, നോർട്ട ലിങ്ക് എന്നീ കമ്പനികൾ വഴി പേജറുകൾക്ക് പണം കൈമാറിയെന്നും കമ്പനിയെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചെന്നും വാർത്തകൾ വന്നിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top