08 September Sunday

നേതാക്കളെ പിന്തുടരുന്ന വെടിയുണ്ടകൾ

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024

വാഷിങ്ടൺ > അമേരിക്കയിൽ പ്രസിഡന്റുമാർക്കും രാഷ്‌ട്രീയ പാർടി നേതാക്കൾക്കുമെതിരായ ആക്രമണങ്ങൾക്ക്‌ രാജ്യത്തിന്റെ പിറവിയോളം പഴക്കമുണ്ട്‌. എബ്രഹാം ലിങ്കൺ, ജെയിംസ് ഗാർഫീൽഡ്, വില്യം മ‌ക്കിൻലി, ജോൺ എഫ്‌ കെന്നഡി എന്നീ പ്രസിഡന്റുമാർ വെടിയേറ്റ്‌ മരിച്ച ചരിത്രം അമേരിക്കയ്‌ക്കുണ്ട്‌. 1981ൽ  പ്രസിഡന്റ്‌ റൊണാൾഡ്‌ റീഗനു നേരെയാണ്‌ ഇതിനുമുമ്പ്‌ അവസാനം വെടിവയ്‌പ്പുണ്ടായത്‌.

 
എബ്രഹാം ലിങ്കൺ
അമേരിക്കയിൽ കൊല്ലപ്പെട്ട ആദ്യ പ്രസിഡന്റ്‌. 1865 ഏപ്രിൽ 14ന് വെടിയേറ്റ ലിങ്കൺ 15ന് മരിച്ചു. വാഷിങ്‌ടണിലെ ഫോർഡ്‌ തിയറ്ററിൽ ‘ഔവർ അമേരിക്കൻ കസിൻ’ എന്ന ഷോയിൽ പങ്കെടുക്കുന്നതിനിടെയാണ്‌ ലിങ്കന്റെ തലയുടെ പിറകിൽ വെടിയേറ്റത്‌. ജോൺ വിൽകെസ് ബൂത്താണ് ലിങ്കനെ വെടിവച്ചുകൊന്നത്‌. കറുത്ത വംശജരുടെ അവകാശപ്പോരാട്ടങ്ങൾക്ക്‌ പിന്തുണ നൽകിയതാണ്‌ കൊലപാതകത്തിലേക്ക്‌ നയിച്ചത്‌.
 
ജെയിംസ് ഗാർഫീൽഡ്
അമേരിക്കയുടെ 20–-ാം പ്രസിഡന്റായിരുന്ന ജെയിംസ്‌ ഗാർഫീൽഡ്‌ 1881 ജൂലൈ രണ്ടിനാണ്‌ വെടിയേറ്റ്‌ മരിച്ചത്‌. ന്യൂ ഇംഗ്ലണ്ടിലേക്ക്‌ പോകാനായി റെയിൽവേ സ്‌റ്റേഷനിലെത്തിയപ്പോഴാണ്‌ അദ്ദേഹം ആക്രമിക്കപ്പെട്ടത്‌. ചാൾസ് ഗിറ്റൂ എന്നയാളാണ്‌ ഗാർഫീൽഡിനെ ആക്രമിച്ചത്‌.
 
വില്യം മക്കിൻലി
ന്യൂയോർക്കിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്തശേഷം ജനങ്ങളുമായി സംവദിക്കുന്നതിനിടെയാണ്‌ ലിയോൺ എഫ് സോൽഗോസ് എന്നയാൾ അമേരിക്കയുടെ 25–-ാം പ്രസിഡന്റായിരുന്ന മക്കിൻലിയെ വെടിവച്ച്‌ കൊന്നത്‌. 1901 സെപ്‌തംബർ ആറിനായിരുന്നു ആക്രമണം. എട്ടു ദിവസം ആശുപത്രിയിൽ തുടർന്ന മക്കിൻലി സെപ്‌തംബർ 14ന്‌ മരിച്ചു.
 
ജോൺ എഫ്‌ കെന്നഡി
ഡാലസ്‌ സന്ദർശനത്തിനിടെയാണ്‌ അമേരിക്കയുടെ 35–-ാം പ്രസിഡന്റ്‌ ജോൺ എഫ്‌ കെന്നഡി വെടിയേറ്റ്‌ മരിച്ചത്‌. 1963 നവംബർ 22നായിരുന്നു സംഭവം. കൊലപാതകം നടന്ന്‌ മണിക്കൂറുകൾക്കകം പ്രതി ലീ ഹാർവി ഓസ്‌ലഡിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top