03 November Sunday

പാക്കിസ്ഥാനിൽ രണ്ടിടങ്ങളിൽ ബസ് അപകടം; 44 പേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

റാവൽപിണ്ടിയിൽ അപകടത്തിൽപ്പെട്ട ബസ് ഫോട്ടോ ക്രഡിറ്റ്: X

ഇസ്ലാ‌‌മബാദ് > പാക്കിസ്ഥാനിൽ രണ്ട് വ്യത്യസ്ത ബസ് അപകടങ്ങളിൽ 12 തീർത്ഥാടകരുൾപ്പെടെ 44 പേർ മരിച്ചു. പഞ്ചാബ് പ്രവിശ്യയ്ക്കും പാക് അധീന കശ്മീരിനും ഇടയിലെ അതിർത്തിയിലുള്ള റാവൽപിണ്ടിയിൽ ആസാദ് പട്ടണത്തിന് സമീപം ബസ് തോട്ടിലേക്ക് മറിഞ്ഞ് 22 പേർ മരിച്ചു. 15 പുരുഷന്മാരും ആറ് സ്ത്രീകളും  ഒരു കുട്ടിയുമാണ് മരിച്ചത്. 30 യാത്രക്കാരുമായി ഹവേലി കഹുതയിൽ നിന്ന് റാവൽപിണ്ടിയിലേക്ക് പോവുകയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. അപകടകാരണം വ്യക്തമായിട്ടില്ല.

ഇറാനിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ബലൂചിസ്ഥാനിൽ മക്രാൻ തീരദേശ ഹൈവേയിൽ ബസ് മലയിടുക്കിലിടിച്ച്  12 പേർ മരിച്ചു. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. വാഹനത്തിനടിയിൽ യാത്രക്കാർ കുടുങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കാനും മലയിടുക്കിൽ നിന്ന് ബസ് ഉയർത്താനുമായി സൈനിക ക്രെയിൻ എത്തിക്കുന്നുണ്ട്. 

ദുഷ്കരമായ പാതയിൽ അമിതവേ​ഗത്തിൽ വാഹനമോടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് അധികൃതർ പറഞ്ഞു. അർബൈൻ തീർത്ഥാടനത്തിന് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. തീർത്ഥാടകരുടെ രേഖകളിൽ ചില പ്രശ്‌നങ്ങൾ കണ്ടെത്തിയതിനാൽ ഇറാൻ അതിർത്തിയിൽ വെച്ച് ബസ് തിരിച്ചിറക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അപകടമുണ്ടായത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top