26 December Thursday

കെയ്‌റോയിൽ 
സമാധാന 
ഉച്ചകോടി ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023


കെയ്‌റോ
ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഈജിപ്‌ത്‌ പ്രസിഡന്റ്‌ അബ്‌ദേൽ ഫത്ത അൽസിസിയുടെ നേതൃത്വത്തിൽ കെയ്‌റോയിൽ ശനിയാഴ്‌ച  ഉച്ചകോടി നടക്കും. പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്‌ പങ്കെടുക്കും.

ഐക്യരാഷ്‌ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌, ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫ, കുവൈത്ത്‌ കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്‌, ഫ്രഞ്ച് വിദേശകാര്യമന്ത്രി കാതറിൻ കൊളോണ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ, യൂറോപ്യൻ യൂണിയൻ ഉന്നത നയതന്ത്രജ്ഞൻ ജോസെപ് ബോറെൽ, ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ്, ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണി, സൗത്ത്‌ ആഫ്രിക്കൻ പ്രധാനമന്ത്രി സിറിൽ രാമഫോസ എന്നിവരും പങ്കെടുക്കും. കാതറിൻ കൊളോണ കഴിഞ്ഞ ആഴ്ച കെയ്‌റോ, ബെയ്‌റൂട്ട്, ഇസ്രയേൽ എന്നിവിടങ്ങളിൽ സന്ദർശിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top