കലിഫോർണിയ > ലോകവ്യാപകമായി മെറ്റ പണിമുടക്കിയതിനു പിന്നാലെ പ്രവർത്തന രഹിതമായി ഓപ്പൺ എഐയുടെ ചാറ്റ് ടൂളായ ചാറ്റ് ജിപിടി. ആപ്പിൾ ഡിവൈസുകളുമായി ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്ന സർവീസുകളാണ് പണിമുടക്കിയത്. കുറച്ചു മണിക്കൂറുകൾക്കു ശേഷം സേവനങ്ങൾ പുനസ്ഥാപിക്കപ്പെട്ടു.
കഴിഞ്ഞ ദിവസം വ്യാപകമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ വാട്സാപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവ തടസപ്പെട്ടിരുന്നു. ലോഗ് ഇൻ ചെയ്യാൻ സാധിക്കാഞ്ഞതും മെസേജ് അയക്കാൻ സാധിക്കാത്തതുമായിരുന്നു തുടക്കത്തിലെ പ്രശ്നം. പിന്നീട് പോസ്റ്റുകൾ ഇടാൻ കഴിയുന്നില്ല, ഉള്ളടക്കം എഡിറ്റ് ചെയ്യാൻ കഴിയുന്നില്ല എന്നിങ്ങനെയുള്ള പരാതികളും എത്തി. തുടർന്ന് എക്സിൽ വ്യാപകമായി ട്രോളുകൾ നിറഞ്ഞിരുന്നു. നാല് മണിക്കൂറോളം കഴിഞ്ഞതിനു ശേഷമാണ് തകരാർ പൂർണമായി മെറ്റ പരിഹരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..