ബെയ്ജിംഗ് > അമേരിക്കയിലേക്കുള്ള ഗാലിയം, ജെർമേനിയം, ആൻ്റിമണി, പ്രധാന ഹൈടെക് വസ്തുക്കൾ എന്നിവയുടെ കയറ്റുമതി നിരോധിച്ച് ചൈന. ചൈനീസ് വാണിജ്യ മന്ത്രാലയം ചൊവ്വാഴ്ചയാണ് നിരോധന വിവരം അറിയിച്ചത്.
ചൈനീസ് കമ്പനികളുടെ കമ്പ്യൂട്ടർ ചിപ്പ് നിർമ്മാണ ഉപകരണങ്ങൾ, സോഫ്‌റ്റ്‌വെയർ, ബാൻഡ്‌വിഡ്ത്ത് മെമ്മറി ചിപ്പുകൾ എന്നിവയുടെ കയറ്റുമതി നിയന്ത്രണങ്ങൾക്ക് വിധേയമാക്കിയെന്ന അമേരിക്കയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ചൈനയുടെ പുതിയ തീരുമാനം. ഗാലിയം പോലുള്ള തന്ത്രപ്രധാനമായ വസ്തുക്കൾ അമേരിക്കയിലേക്ക് അയക്കുന്നതിന് കയറ്റുമതിക്കാർ ലൈസൻസിന് അപേക്ഷിക്കണമെന്ന് ചൈന നേരത്തെ ആവശ്യപ്പെട്ടിരുന്നു. 'എൻ്റിറ്റി ലിസ്റ്റ്' എന്ന് വിളിക്കപ്പെടുന്ന യുഎസിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുള്ള 140 കമ്പനികളും ഏതാണ്ട് എല്ലാം ചൈനയിൽ നിന്നുള്ളതാണ്. ലിസ്റ്റിലുള്ള മറ്റു കമ്പനികൾ ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ ചൈനയ്ക്കു ഉടമസ്ഥതയുള്ളതുമാണ്.
മുതലാളിത്ത രാജ്യങ്ങളുടെ സ്വാർത്ഥ താത്പര്യങ്ങളാൽ ചൈനയുടെ വാണിജ്യ ആവശ്യങ്ങളെയും അവകാശങ്ങളെയും നിഷേധിക്കുന്ന നയങ്ങൾ നടപ്പിലാക്കുമ്പോൾ, ശക്തമായി പ്രതിരോധിക്കുമെന്നും ചൈനീസ് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..