02 October Wednesday

അവധിയെടുക്കാൻ വ്യാജ രേഖ; യുവതിക്ക് 5000 ഡോളർ പിഴ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

സിംഗപ്പുർ സിറ്റി> ജോലിയിൽ നിന്ന് ഒമ്പത് ദിവസത്തെ അവധിയെടുക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമായി ചമച്ചതിന് 37 കാരിയായ ചൈനീസ് യുവതിക്ക് സിംഗപ്പൂർ കോടതി 5,000 സിംഗപ്പൂർ ഡോളർ (3,26,681 രൂപ) പിഴ ചുമത്തി. ഇടിസി സിംഗപ്പൂർ എസ്‌ഇസിയി-ൽ  സോഫ്റ്റ്‌വെയർ ഡെവലപ്പർ ആയി ജോലിചെയ്യ്‌തിരുന്ന സു ക്വിൻ എന്ന യുവതിക്കാണ്‌ പിഴചുമത്തിയത്‌.

സംഭവം ചാനൽ ന്യൂസ് ഏഷ്യയാണ്‌ റിപ്പോർട്ട്‌ ചെയ്തത്‌. സു ക്വിനിന്റെ  ആരോഗ്യപ്രശ്നങ്ങൾ കാരണമാണ്‌ ലീവ്‌ എടുക്കാൻ തീരുമാനിച്ചത്‌. എന്നാൽ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റാണ്‌ അതിനായി യുവതി ഹാജരാക്കിയത്‌. കൂടാതെ ചൈനയിൽ തുടരാനും രോഗിയായ അമ്മയെ ശുശ്രൂഷിക്കാനും വേണ്ടി അമ്മയുടെ മരണ സർട്ടിഫിക്കറ്റും വ്യാജമായി നിർമിച്ചു.

എന്നാൽ യുവതി കമ്പനിയിൽ നിന്ന്‌ രാജിവച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. കമ്പനി യുവതിയുടെ അവധിയും ആനുകൂല്യങ്ങളും പരിശോധിച്ചതിനെ തുടർന്ന്‌ വ്യാജ സർട്ടിഫിക്കറ്റ് കണ്ടെത്തി. സർട്ടിഫിക്കറ്റിൽ മങ്ങിയ ക്യുആർ കോഡായതിനാൽ ഒറിജിനൽ കോപ്പി സമർപ്പിക്കാൻ ആവശ്യപ്പെട്ടപ്പോൾ യുവതി വ്യാജ ലിങ്കും ക്യുആർ കോഡും സൃഷ്ടിച്ച് രണ്ടാമതും വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചു. തുടർന്ന്‌ യുവതിയെ കമ്പനിയിൽ നിന്ന്‌ പുറത്താക്കുകയും പൊലീസിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. അതേ തുടർന്നാണ്‌ സിംഗപ്പൂർ കോടതി യുവതിയ്ക്ക്‌ നഷ്ടപരിഹാരം ചുമത്തിയത്‌.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top